മുംബൈ സിറ്റിക്ക് നിരാശ, ഡേവിഡ് വില്യംസ് ഇന്ത്യയിലേക്ക് വരില്ല

Newsroom

Img 20220713 135207
Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ മോഹൻ ബഗാൻ വിട്ട ഡേവിഡ് വില്യംസ് ഇന്ത്യയിലേക്ക് മടങ്ങി വരില്ല. ഈ സീസണിൽ ഡേവിഡ് വില്യംസ് ഇന്ത്യയിൽ മടങ്ങി എത്തില്ല. നേരത്തെ മുംബൈ സിറ്റി നൽകിയ ഓഫർ ഡേവിഡ് വില്യംസ് അംഗീകരിച്ചിരുന്നു എങ്കിലും താരം ഇപ്പോൾ ഇന്ത്യയിലേക്ക് വരണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു. എ ലീഗിൽ നിന്ന് വില്യംസിന് ഓഫർ ഉണ്ട്. അത് ഓഫർ സ്വീകരിച്ച് ഓസ്ട്രേലിയയിൽ തുടരാൻ ആണ് വില്യംസ് തീരുമാനിച്ചിരിക്കുന്നത്.

അവസാന മൂന്ന് സീസണിലും എ ടി കെയുടെ ഒപ്പം ഡേവിഡ് വില്യംസ് ഉണ്ടായിരുന്നു. രണ്ട് സീസൺ മുമ്പ് എടി കെ യെ ഐ എസ് എൽ ചാമ്പ്യന്മാരാക്കിയതിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് ഡേവിഡ് വില്യംസ്. എന്നാൽ കഴിഞ്ഞ സീസണിൽ വില്യംസിന് അധികം അവസരം ലഭിച്ചിരുന്നില്ല. പലപ്പോഴും ബെഞ്ചിൽ ആയിരുന്നു. ഇത് കൊണ്ട് താരം എ ടി കെ ക്ലബ് വിടാൻ തീരുമാനിച്ചിരുന്നു.

34കാരനായ താരം കഴിഞ്ഞ മൂന്ന് സീസണിലായി എ ടി കെയ്ക്ക് വേണ്ടി 17 ഗോളുകളും ഒപ്പം 8 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 55 മത്സരങ്ങൾ ആകെ കളിച്ചിട്ടുണ്ട്.