റയൽ മാഡ്രിഡിന്റെ യുവതാരം റാഫേൽ ഒബ്രഡോർ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫികയിലേക്ക് മാറുന്നു. താരം മെഡിക്കൽ പൂർത്തിയാക്കാനായി പോർച്ചുഗലിലേക്ക് പോകാൻ ഒരുങ്ങുകയാണ്.
ഈ കൈമാറ്റത്തിൽ താരത്തിന്റെ ഭാവിയുടെ നിയന്ത്രണം നിലനിർത്താൻ റയൽ മാഡ്രിഡ് ആഗ്രഹിക്കുന്നുണ്ട്. ഒരു ബൈ ബാക്ക് ക്ലോസ് (buy-back clause) ഉൾപ്പെടെയുള്ള ഒരു കരാറാകും ഒപ്പുവെക്കുക. 5 മില്യണോളം ട്രാൻസ്ഫർ ഫീ ആയി റയൽ മാഡ്രിഡിന് ലഭിക്കും.
റയൽ മാഡ്രിഡിന്റെ യുവ അക്കാദമി താരമായ ഒബ്രഡോർ, ഒരു ലെഫ്റ്റ് ബാക്കാണ്. 21 വയസ്സുകാരൻ റയൽ മാഡ്രിഡ് സീനിയർ ടീമിനായി ഇതുവരെ കളിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ ലോണിൽ ഡിപോർടിവ ല കൊറുണയിൽ കളിച്ചിരുന്നു.