ഫുട്ബോൾ മത്സരങ്ങൾക്കിടയിൽ വംശീയാധിക്ഷേപങ്ങൾ നേരിടേണ്ടി വന്നാൽ ഇംഗ്ലണ്ട് താരങ്ങൾ മത്സരം ബഹിഷ്കരിച്ച് കളം വിടുമെന്ന് ഇംഗ്ലണ്ട് യുവതാരം ടാമി അബ്രഹാം. ചെക് റിപ്പബ്ലികിനെയും ബൾഗേറിയയെയും നേരിടാൻ ഇരിക്കുകയാണ് ഇംഗ്ലണ്ട്. ഈ മത്സരങ്ങൾക്ക് ഇടയിൽ ഏതെങ്കിലും ഒരു താരം വംശീയമായി ആക്രമിക്കപ്പെട്ടാൽ ഇങ്ങനെ നടപടിയെടുക്കാൻ ടീം തീരുമാനിച്ചിട്ടുണ്ട് എന്ന് ടാമി അബ്രഹാം പറഞ്ഞു.
ടീമിലെ ഒരാളെ ബാധിച്ചാൽ എല്ലാവരെയും ബാധിച്ചതു പോലെയാണ്. ഇതു സംബന്ധിച്ച് ക്യാപ്റ്റൻ കെയ്ൻ ടീമുമായി ചർച്ചകൾ നടത്തിയിരുന്നു. വംശീയാധിക്ഷേപം നേരിട്ട താരം ആവശ്യപ്പെട്ടാൽ ടീം മൊത്തമായി കളം വിടാൻ ആണ് തീരുമാനം. ടാമി പറഞ്ഞു. ബൾഗേറിയയിൽ ചെക്കിലും ആരാധകർ വംശീയാക്രമണം നടത്തുന്നത് പതിവ് കാഴ്ചയാണ്.