2022ലെ ലോകകപ്പിന് വേണ്ടി നിർമിക്കുന്ന 7 സ്റ്റേഡിയങ്ങളിൽ ആദ്യത്തേതായ ജനൂബ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് ഖത്തർ. ഖത്തർ ലോകകപ്പിനുള്ള ടീമുകളുടെ എണ്ണം കൂട്ടുന്നതിനെ പറ്റി ഫിഫ തീരുമാനിക്കാനിരിക്കെയാണ് ഖത്തർ പുതിയ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. അയാൾ രാജ്യങ്ങളുമായി സഹകരിച്ച് 48 ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലോകകപ്പ് നടത്താനാണ് ഫിഫ പദ്ധതിയിടുന്നത്. 40000 കാണികളെ ഉൾകൊള്ളാൻ കഴിയുന്ന സ്റ്റേഡിയം പായ് കപ്പലിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. പൂർണമായും എയർ കണ്ടിഷൻ സംവിധാനത്തിൽ രൂപപ്പെടുത്തിയ സ്റ്റേഡിയം 10 ഡിഗ്രി യിൽ വരെ താപനില നിർത്താൻ കഴിയുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. നേരത്തെ ലോകകപ്പ് മത്സരം നടക്കുന്ന ഖലീഫ സ്റ്റേഡിയം നവീകരണം പൂർത്തിയാക്കി ഉദ്ഘടനം ചെയ്തിരുന്നു.
ഉദ്ഘാടന ദിവസം നടന്ന അമീർ കപ്പ് ഫൈനലിൽ മുൻ ബാഴ്സലോണ ഇതിഹാസം സാവിയുടെ അൽ സാദിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച് അൽ ദുഹൈൽ ക്ലബ് കിരീടം ചൂടിയിരുന്നു. 2002ന് ശേഷം ആദ്യമായി ഏഷ്യൻ രാജ്യം ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് കൂടിയാണ് 2022ൽ ലോകകപ്പ്. ജൂൺ 5ന് പാരീസിൽ നടക്കുന്ന ഫിഫയുടെ വാർഷിക സമ്മേളനത്തിൽ വെച്ച് 2022ലെ ലോകകപ്പിൽ ടീമുകളുടെ എണ്ണം കൂട്ടുന്നതിനെ പറ്റി തീരുമാനം ആവും എന്നാണ് പ്രതീക്ഷിക്കുന്നത്.