പുഷ്കാസ് പുരസ്കാരം കൊടുക്കേണ്ട ഗോൾ എന്ന് ഫിഫ, ഗോകുലം കേരള താരം നേടിയ ഗോൾ വൈറൽ!! | Video

ലോകത്തെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരമായ പുഷ്കാസ് അവാർഡ് കേരളത്തിലേക്ക് വന്നാൽ എങ്ങനെ ഇരിക്കും? നമ്മുടെ സ്വന്തം ക്ലബായ ഗോകുലം കേരള എഫ് സിയുടെ താരം വിവിയൻ കൊനാഡു നേടിയ ഗോൾ പുസ്കാസ് അവാർഡ് അർഹിക്കുന്ന ഗോൾ ആണെന്ന് ഫിഫയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പറഞ്ഞിരിക്കുകയാണ്. കേരള വനിതാ ലീഗിൽ ആണ് വിവിയൻ ഈ ഗോൾ നേടിയത്.

ഗോകുലം കേരള

രണ്ട് ദിവസം മുമ്പ് ഗോകുലവും ബാസ്കോ ഒതുക്കുങ്ങലും തമ്മിൽ നടന്ന മത്സരത്തിലെ രണ്ടാം ഗോൾ. മലയാളി താരം അഭിരാമി നൽകിയ പാസ് ആദ്യ ടച്ചിലൂടെ മനോഹരമായി നിയന്ത്രിച്ച വിവിയൻ ഒരു വോളിയാക്കി മാറ്റി രണ്ടാം ടച്ചിൽ പന്ത് ഗോൾ വലയിലേക്ക് തൊടുത്തു. തീർത്തും അസാധ്യമായ ആങ്കിളിൽ നിന്നായിരുന്നു ഈ ഗോൾ. സാമൂഹിക മാധ്യമങ്ങളിൽ ഈ ഗോൾ വൈറലായതോടെ ആണ് ഫിഫയുടെ ശ്രദ്ധയിലും ഈ ഗോൾ പെട്ടത്.

Picsart 22 09 09 23 30 59 499

എല്ലാ വർഷത്തെയും ഫിഫ പുരസ്കാരങ്ങൾക്ക് ഒപ്പം ആണ് പുഷ്കാസ് അവാർഡുകൾ പ്രഖ്യാപിക്കാറ്. അടുത്ത പുഷ്കാസ് നോമിനേഷനിൽ വിവയന്റെ ഈ ഗോൾ ഉൾപ്പെടും എന്ന് പ്രതീക്ഷിക്കാം. ഘാന താരമായ വിവിയൻ ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ആണ് ഗോകുലം കേരളയിലേക്ക് എത്തിയത്.