“താൻ പി എസ് ജിയിൽ സന്തോഷവാൻ, ഒരു അഭ്യൂഹങ്ങൾക്കും ചെവി കൊടുക്കുന്നില്ല” – പോചടീനോ

20211123 232132

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി പോചടീനോ എത്തും എന്ന അഭ്യൂഹങ്ങൾ തള്ളി പി എസ് ജി പരിശീലകൻ പോചടീനോ. അഭ്യൂഹങ്ങൾ എപ്പോഴും ഫുട്ബോളിന്റെ ഭാഗമാണ്. ഇത് താൻ എന്നും കേൾക്കുന്നതാണ്. എല്ലാ ചോദ്യങ്ങൾക്കും ഉള്ള തന്റെ മറുപടി ഒന്ന് മാത്രമാണ്, അത് താൻ പി എസ് ജിയിൽ സന്തോഷവാൻ ആണ് എന്നതാണ്. പോചടീനോ പറഞ്ഞു. താൻ ഒരു കുട്ടിയല്ല എന്നും ഫുട്ബോൾ ബിസിനസിന്റെ ഭാഗമാണ് ഈ അഭ്യൂഹങ്ങൾ എല്ലാം എന്നും അദ്ദേഹം പറഞ്ഞു.

തന്റെ ശ്രദ്ധ പി എസ് ജിയുടെ നാളത്തെ മത്സരത്തിൽ മാത്രമാണെന്നും പോചടീനോ പറഞ്ഞു. നാളെ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഇരിക്കുകയാണ് പോചടീനോയുടെ പി എസ് ജി. പോചടീനോയെ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകനായി പരിഗണിക്കുന്നത്. എന്തായാലും ഈ വിഷയത്തിൽ താൻ വേറെ പ്രതികരണങ്ങൾ ഒന്നും നടത്തില്ല എന്നും ത‌നിക്ക് ഇരു ക്ലബുകളോടും ബഹുമാനം ഉണ്ട് എന്നും പോചടീനോ പറഞ്ഞു.

Previous articleരാഹുൽ ദ്രാവിഡിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് പൂജാര
Next article“ഒരു താരവും മികച്ച ഫോമിൽ അല്ല, ബ്രൂണോയെ ബെഞ്ചിൽ ഇരുത്തിയത് തന്റെ തീരുമാനം” – കാരിക്ക്