പി എസ് ജിയിൽ നെയ്മറിന് പുതിയ കരാർ, 2026വരെ ക്ലബിൽ തുടരാൻ ധാരണ

20201210 135403
- Advertisement -

പി എസ് ജി താരം നെയ്മർ ക്ലബ് വിട്ടു പോകില്ല എന്ന് ഉറപ്പാകുന്നു. നെയ്മറും പി എസ് ജിയുമായി പുതിയ കരാർ ധാരണയിൽ എത്തിയതായി ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2026വരെയുള്ള കരാർ ആണ് നെയ്മർ അംഗീകരിച്ചത്. ഉടൻ തന്നെ താരം കരാറിൽ ഒപ്പുവെക്കും. പിന്നാലെ പ്രഖ്യാപനവും വരും.

ചാമ്പ്യൻസ് ലീഗ് കിരീടം പി എസ് ജി നേടുക ആണെങ്കിൽ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ പുതിയ കരാർ. ക്ലബിന്റെ ഭാവി പദ്ധതികളിൽ താരം സന്തോഷവാൻ ആണ് എന്നാണ് റിപ്പോർട്ടുകൾ. തനിക്ക്പി എസ് ജി ക്ലബിൽ തന്നെ തുടരാൻ ആണാഗ്രഹം എന്ന് നെയ്മർ നേരത്തെ വ്യക്തമാകിയിരുന്നു. മുമ്പ് ഒക്കെ പി എസ് ജി വിടാൻ ഏറെ ശ്രമിച്ച താരമാണ് നെയ്മർ. ക്ലബിന്റെ യൂറോപ്പിലെ പ്രകടനങ്ങളാണ് നെയ്മറിന്റെ മനസ്സ് മാറ്റിയത്.

Advertisement