ലെവൻഡോസ്കി പരിശീലനം ആരംഭിച്ചു, പക്ഷെ പി എസ് ജിക്ക് എതിരെ കളിക്കില്ല

Robert Lewandowski Poland
- Advertisement -

ബുണ്ടസ് ലീഗ ക്ലബായ ബയേണിന്റെ സൂപ്പർ താരം ലെവൻഡോസ്കി പരിക്ക് മാറി പരിശീലനം ആരംഭിച്ചു. ഒരു മാസത്തിൽ അധികം കാലം പുറത്തിരിക്കും എന്നു കരുതിയ താരമാണ് പെട്ടെന്ന് തിരികെ എത്തിയിരിക്കുന്നത്. എന്നാൽ പി എസ് ജിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ലെവൻഡോസ്കി ഇറങ്ങില്ല. താരം പൂർണ്ണ ഫിറ്റ്നെസിൽ എത്താൻ കുറച്ചു ദിവസം കൂടെ വേണ്ടി വരും.

ലെവൻഡോസ്കി ഇല്ലാതെ ഇറങ്ങിയ ആദ്യ പാദത്തിൽ പി എസ് ജിക്ക് മുമ്പിൽ 3-2ന്റെ പരാജയം ബയേൺ നേരിട്ടിരുന്നു. ലെവംഡോസ്കിയുടെ അഭാവം ചാമ്പ്യൻസ് ലീഗിലെ നിലവിലെ ചാമ്പ്യന്നാരെ കാര്യമായി തന്നെ ബാധിക്കും. ഈ സീസണിൽ ബുണ്ടസ് ലീഗയിൽ മാത്രം 35 ഗോളുകൾ നേടാൻ ലെവൻഡോസ്കിക്ക് ആയിരുന്നു.

Advertisement