എവർട്ടണെ ബ്രൈറ്റൺ സമനിലയിൽ തളച്ചു

20210413 084347
- Advertisement -

എവർട്ടന്റെ യൂറോപ്യൻ മോഹങ്ങൾക്ക് തിരിച്ചടി നൽകിയിരിക്കുകയാണ് ബ്രൈറ്റൺ. ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എവർട്ടണെ ഗോൾ രഹിത സമനിലയിൽ പിടിക്കാൻ എവർട്ടണായി. 0-0 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്‌. എവർട്ടണെക്കാൾ നന്നായി കളിച്ചത് ബ്രൈറ്റൺ ആയിരുന്നു. പക്ഷെ ഫിനിഷിങിലെ പോരായ്മ വിനയായി.

ഇന്നലെ 23 ഷോട്ടുകളോളം ആണ് ബ്രൈറ്റൺ തൊടുത്തത്. പക്ഷെ ഒന്നു പോലും ലക്ഷ്യത്തിൽ എത്തിയില്ല. എവർട്ടൺ ആകട്ടെ 72ആം മിനുട്ടിൽ മാത്രമാണ് ഇന്നലെ കളിയിൽ ടാർഗറ്റിലേക്ക് ഒരു ഷോട്ട് ഉതിർത്തത്‌. ഈ സമനില എവർട്ടണ് വലിയ തിരിച്ചടിയാണ്. 30 മത്സരങ്ങളിൽ 48 പോയിന്റുമായി എട്ടാമത് നിൽക്കുകയാണ് എവർട്ടൺ ഇപ്പോൾ. 33 പോയിന്റുമായി ബ്രൈറ്റൺ പതിനഞ്ചാം സ്ഥാനത്തും നിൽക്കുന്നു‌

Advertisement