ഫിഫ ക്ലബ് ലോകകപ്പ് 2025 ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെ 2-0ന് തോൽപ്പിച്ച് പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സെമിഫൈനലിൽ പ്രവേശിച്ചു. യൂറോപ്യൻ ചാമ്പ്യൻമാർക്കായി ഡെസിറേ ഡൗവാണ് ആദ്യ നേടിയത്. 78-ാം മിനിറ്റിൽ ഹാരി കെയ്നിൽ നിന്ന് പന്ത് തട്ടിയെടുത്ത ജോവോ നെവ്സിന്റെ മികച്ച അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.

സമനില ഗോളിനായുള്ള ബയേണിന്റെ അവസാന നിമിഷങ്ങളിലെ ശ്രമങ്ങൾ വിഫലമായി. ഹാരി കെയ്‌നിന്റെ ഒരു ഗോൾ ഓഫ്‌സൈഡായതും തിരിച്ചടിയായി. 82-ാം മിനിറ്റിൽ W. പാച്ചോ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും 10 പേരായി ചുരുങ്ങിയ പിഎസ്ജി പിടിച്ചു നിന്നും 92ആം മിനുറ്റിൽ ഹെർണാണ്ടസ് കൂടെ ചുവപ്പ് കണ്ടു. പി എസ് ജി 9 പേരായി. എന്നിട്ടും അവർ ലീഡ് നിലനിർത്തി. അവസാനം 96ആം മിനുറ്റിൽ ഡെംബലെയിലൂടെ രണ്ടാം ഗോൾ നേടി പിഎസ്ജി സെമി ഉറപ്പിച്ചു.
ജമാൽ മുസിയാലയ്ക്ക് ആദ്യ പകുതിയിൽ പരിക്കേറ്റതും ബയേണിന് തിരിച്ചടിയായി. ക്ലബ് ഇതിഹാസം തോമസ് മുള്ളറുടെ അവസാന മത്സരമായിരുന്നു ഇത്.
റിയൽ മാഡ്രിഡ്-ബോറൂസിയ ഡോർട്ട്മുണ്ട് ക്വാർട്ടർ ഫൈനൽ വിജയികളെയാകും ഇനി പിഎസ്ജി സെമിഫൈനലിൽ നേരിടുക.