നാഗൽസ്മാൻ പി എസ് ജി പരിശീലകൻ ആവാനും ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവ പരിശീലകൻ നാഗൽസ്മാൻ പി എസ് ജിയിലേക്കും ഇല്ല. അദ്ദേഹവും പി എസ് ജിയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പി എസ് ജി ഇപ്പോൾ മറ്റൊരു പരിശീലകനുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സീസൺ അവസാനിച്ചതോടെ നിലവിലെ പരിശീലകൻ ഗാൾട്ടിയറിനെ പുറത്താക്കാൻ ആണ് പി എസ് ജിയുടെ തീരുമാനം.

പി എസ് ജി 23 06 04 20 00 23 793

പി എസ് ജിയുടെ പരിശീലകനായി ജോസെ മൗറീനോ എത്തും എന്ന് നേരത്തെ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ജോസെയും പി എസ് ജിയിലേക്ക് പോകാൻ താല്പര്യപ്പെടുന്നില്ല. റോമയിൽ തുടരാൻ ആണ് പി എസ് ജി തീരുമാനം.

രണ്ടു മാസം മുമ്പ് നാഗൽസ്മാനെ ബയേൺ പരിശീലക സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. അതിനു ശേഷം ചെൽസി, സ്പർസ് എന്നീ ക്ലബുകളുമായി നഗൽസ്മാൻ ചർച്ചകൾ നടത്തിയിരുന്നു. ആ ചർച്ചകളും ഫലം കണ്ടില്ല. മുമ്പ് ബുണ്ടസ്‌ലിഗയിൽ ലെപ്സിഗിനെ ഉയരങ്ങളിലേക്ക് എത്തിക്കാനും 2019/20 സീസണിൽ ലെപ്സിഗിനെ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലേക്കു നയിക്കാനും നാഗൽസ്മാനായിരുന്നു.