ഡിക്ലയർ ചെയ്തത് നല്ല തീരുമാനമല്ല എന്ന് പീറ്റേഴ്സൺ

Newsroom

Picsart 23 06 17 11 18 06 528
Download the Fanport app now!
Appstore Badge
Google Play Badge 1

ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഡിക്ലയർ ചെയ്യാനുള്ള ബെൻ സ്റ്റോക്സിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ. 78 ഓവർ മാത്രം ബാറ്റ് ചെയ്ത ശേഷം ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 393 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

Rootbairstow

ജോ റൂട്ട് 121 റൺസുമായി പുറത്താകാതെ നിൽക്കുമ്പോൾ ആയിരുന്നു ബെൻ സ്‌റ്റോക്‌സിന്റെ ഡിക്ലയർ തീരുമാനം. ഇംഗ്ലണ്ടിന് 450 റൺസിന് മുന്നോട്ട് പോകാനുള്ള അവസരം ഉണ്ടായിരുന്നു എന്നും ഈ തീരുമാനം തെറ്റാകാം എന്നും പീറ്റേഴ്സൺ പറയുന്നു.

“അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയുടെ സ്വഭാവം ഇങ്ങനെയാണെന്ന് ഞാൻ കരുതുന്നില്ല. ഡിക്ലയർ പ്രഖ്യാപനം എനിക്ക് ഇഷ്ടപ്പെട്ടില്ല,” പീറ്റേഴ്സൺ പറഞ്ഞു. ചെയ്തത് ശരിയായ കാര്യമാണോ എന്ന് ഞങ്ങൾക്ക് വരും ദിവ്ശങ്ങളിൽ അറിയാം. ഒരു ടെസ്റ്റ് മാച്ചിന്റെ ആദ്യ ഇന്നിംഗ്‌സിൽ 400, 450 തികയ്ക്കൂ എന്നാണ് ഞാൻ എപ്പോഴും പറയാറുള്ളത്. അത് മാനസികമായൊ ഒരു മുൻതൂക്കം നൽകും.” അദ്ദേഹം കൂട്ടിച്ചേർത്തു