ഫ്രഞ്ച് ലീഗ് കിരീടത്തിന് പി എസ് ജിക്ക് ഇനി ഒരു പോയിന്റ് കൂടെ

Newsroom

Picsart 23 05 22 11 20 29 817
Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കാൻ പി എസ് ജിക്ക് ഇനി ഒരു പോയിന്റ് കൂടെ മതി. ഇന്നലെ കൈലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ ഓക്‌സെറെയ്‌ക്ക് എതിരെ 2-1ന് ജയിച്ച പി എസ് ജി ലീഗ് കിരീടം ഏതാണ്ട് ഉറപ്പിച്ചു എന്ന് പറയാം. രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള ലെൻസിനെക്കാൾ ആറ് പോയിന്റ് ലീഡ് പി എസ് ജിക്ക് ഉണ്ട്. ഒപ്പം വലിയ ഗോൾഡിഫറൻസും. അതുകൊണ്ട് തന്നെ പി എസ് ജി അടുത്ത രണ്ട് മത്സരങ്ങൾ തോറ്റാൽ പോലും കിരീടം സ്വന്തമാകും.

പി എസ് ജി 23 05 22 11 21 01 502

എങ്കിലും ഒരു പോയിന്റ് കൂടെ നേടിയാലെ പി എസ് ജിയുടെ കിരീട ആഘോഷങ്ങൾ ആരംഭിക്കുകയുള്ളൂ. അവസാന 11 സീസണുകളിലെ പി എസ് ജിയുടെ ഒമ്പതാം കിരീടമാകും ഇത്. അവസാന രണ്ട് മത്സരങ്ങൾ സ്ട്രാസ്ബർഗിനെയും ക്ലെർമോണ്ടിലിനെയും ആണ് പിഎസ്ജി നേരിടേണ്ടത്. ഈ സീസണിൽ കിരീടം നേടിയാൽ 10 കിരീടങ്ങൾ എന്ന സെന്റ്-എറ്റിയെന്റെ റെക്കോർഡ് പി എസ് ജി മറികടക്കും.