പ്രീസീസൺ മത്സരത്തിൽ ഹൈദരബാദിന് എതിരെ ഗോകുലം കേരളക്ക് പരാജയം

20211015 232632

പുതിയ സീസണായി ഒരുങ്ങുന്നതിന്റെ ഭാഗമായി സൗഹൃദ മത്സരത്തിൽ ഇന്ന് ഹൈദരബാദ് എഫ് സിയും കേരള ക്ലബായ ഗോകുലവും ഏറ്റുമുട്ടി. ഹൈദരാബാദ് എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മത്സരം സ്വന്തമാക്കി. ആദ്യ പകുതിയിൽ ആയിരുന്നു ഹൈദരബാദിന്റെ രണ്ടു ഗോളുകൾ. നിം ദോർജീ തമാങും ജോയൽ ചിയനീസും ആണ് ഹൈദരബാദിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ സൗരവിലൂടെ ഒരു ഗോൾ മടക്കാൻ ഗോകുലത്തിന് ആയി എങ്കിലും പരാജയം ഒഴിവായില്ല.

Previous articleകൊൽക്കത്ത കുതിച്ചു, പിന്നെ കിതച്ചു, ചെന്നൈയ്ക്ക് നാലാം കിരീടം സമ്മാനിച്ച് ലോര്‍ഡ് താക്കൂര്‍
Next articleഇന്ന് മുതൽ മാഞ്ചസ്റ്ററിന് സ്ക്വിഡ് ഗെയിം!! ഒലെ എലിമിനേറ്റ് ആകുമോ