ചെൽസി പരിശീലകന് തന്റെ പൂർണമായ കഴിവ് പുറത്തെടുക്കാൻ സമയം ആവശ്യമാണെന്ന് സഹ പരിശീലകൻ സോള. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ആദ്യ സീസണിൽ ഇതേ പോലുള്ള വിമർശനങ്ങൾക്ക് വിധേയനായിട്ടുണ്ടെന്നും സോള പറഞ്ഞു. സാരി ഫുട്ബോളിനെ കാണുന്ന രീതി മാറ്റുകയില്ലെന്നും ആദ്യ സീസണിൽ മാഞ്ചെസ്റ്റർ സിറ്റിയിൽ ഗ്വാർഡിയോളക്ക് ഉണ്ടായ അതെ അനുഭവം തന്നെ ആണ് സാരിയും അനുഭവിക്കുന്നതിനും സോള പറഞ്ഞു.
സാരിക്ക് ചെൽസിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും സോള പറഞ്ഞു. ഇന്ന് സാരിയോട് ചോദിക്കുന്ന എല്ലാ ചോദ്യങ്ങളും രണ്ട് വർഷം മുൻപ് പത്രക്കാരെ ഗ്വാർഡിയോളയോട് ചോദിച്ച ചോദ്യങ്ങൾ ആണെന്നും മാഞ്ചസ്റ്റർ സിറ്റിയിലെ ആദ്യ സീസണിലെ മോശം പ്രകനടത്തിന് ശേഷം പ്രീമിയർ ലീഗ് കിരീടം ചൂടിയ ഗ്വാർഡിയോള മറ്റു പലർക്കും പ്രചോദനം ആണെന്നും ചെൽസി സഹ പരിശീലകൻ പറഞ്ഞു.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചെൽസി നാണം കെട്ട തോൽവിയേറ്റുവാങ്ങിയിരുന്നു. തോൽവിയോടെ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ചെൽസി ലീഗിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതോടെ ചെൽസി പരിശീലകൻ സാരിക്കെതിരെ ശക്തമായ വിമർശനങ്ങളും വന്നിരുന്നു. ഇതേ തുടർന്നാണ് സാരിക്ക് പിന്തുണയുമായി സഹ പരിശീലകൻ സോള രംഗത്തെത്തിയത്.