“എന്റെ കാലു പോയാലെ റഫറി കാർഡ് പുറത്തെടുക്കൂ” സാഹ

- Advertisement -

റഫറിമാരുടെ നിലപാടിനെ വിമർശിച്ച് ക്രിസ്റ്റൽ പാലസ് താരം വിൽഫ്രഡ് സാഹ. ഇന്നലെ ഹഡേശ്ഴ്സ്ഫീൽഡിനെതിരായ മത്സരത്തിനു ശേഷമാണ് താരം റഫറിമാരുടെ മൃദു സമീപനത്തെ വിമർശിച്ചത്. തന്റെ കാൽ പൊട്ടേണ്ടി വരുമോ റഫറി ഒരു കാർഡ് പുറത്തെടുക്കേണ്ടി വരാൻ എന്ന് സാഹ ചോദിച്ചു. ഇന്നലെ സാഹയെ ജോർഗെൻസൻ ഫൗൾ ചെയ്തതിനെ തുടർന്ന് താരം റഫറിയോട് കയർത്തിരുന്നു.

എനിക്ക് റഫറിമാരോട് പറയാനെ കഴിയൂ വേറെ മാർഗമില്ല എന്നും സാഹ പറഞ്ഞു. തന്നെ മാത്രം എന്തു കൊണ്ടാണ് ഇങ്ങനെ ട്രീറ്റ് ചെയ്യുന്നത് എന്ന് അറിയില്ല എന്നും സാഹ പറഞ്ഞു. നിരാശ നൽകുന്നതാണ് ഈ സംഭവങ്ങൾ എന്നും എന്നാലും തന്റെ കാലിനെ കൊണ്ട് താൻ മറുപടി പറയുമെന്നും സാഹ പറഞ്ഞു.

ഇന്നലെ താരത്തിന്റെ ഏക ഗോളിലായിരുന്നു ക്രിസ്റ്റൽ പാലസ് വിജയിച്ചത്. പരിക്ക് കാരണം രണ്ടാഴ്ച വിശ്രമത്തിന് ശേഷമായിരുന്നു സാഹ ഇന്നലെ ഇറങ്ങിയത്.

Advertisement