കണ്ണിനേറ്റ പരിക്ക്, ഫർമീനോ പി എസ് ജിക്കെതിരെ കളിക്കില്ല

- Advertisement -

ലിവർപൂൾ ക്യാമ്പിൽ ഇന്നലത്തെ ജയത്തിനിടയിലും നിരാശ നിഴലിക്കുകയാണ്. ഇന്നലെ സ്പർസിനെതിരായ മത്സരത്തിനിടെ ഫർമീനോയിക്ക് കണ്ണിനേറ്റ പരിക്കാണ് ലിവർപൂളിനെ വലയ്ക്കുന്നത്. കണ്ണിന് പരിക്കേറ്റ താരം ചാമ്പ്യൻസ് ലീഗിലെ ലിവർപൂളിന്റെ ആദ്യ മത്സരത്തിൽ ഇറങ്ങിയേക്കില്ല. പി എസ് ജിക്കെതിരെയാണ് ലിവർപൂൾ കളിക്കേണ്ടത്.

ഇന്നലെ കളിയുടെ രണ്ടാം പകുതിയിൽ സ്പർസ് താരം വെർടോംഗന്റെ കൈ തട്ടിയാണ് ഫർമീനോയുടെ കണ്ണിന് പരിക്കേറ്ത്. വെർടോംഗന്റെ കൈ ഫർമീനോയുടെ ഐ സോകറ്റിൽ കുത്തി പോവുകയായിരു‌ന്നു. ഫർമീനോയുടെ അവസ്ഥ ഒട്ടും ആശ്വസിക്കാവുന്ന നിലയിൽ അല്ല എന്ന് ക്ലോപ്പ് പറഞ്ഞു. ഇന്ന് ഫർമീനോയെ വിദഗ്ദ പരിശോധന നടത്തും. അതിനു ശേഷം മാത്രമെ താരം എപ്പോൾ കളത്തിൽ തിരിച്ചെത്തു എന്ന് പറയാൻ പറ്റകയുള്ളൂ.

Advertisement