യുവതാരങ്ങൾക്ക് പുതിയ കരാർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീനേജ് താരങ്ങൾക്ക് ദീർഘകാല കരാർ നൽകാൻ ക്ലബ് ഒരുങ്ങുന്നു. യുവതാരങ്ങളായ മേസൺ ഗ്രീൻവുഡ്, തഹിത് ചോങ്, ഏഞ്ചൽ ഗോമസ്, ഗാർനർ എന്നിവർക്ക് പുതിയ കരാർ നൽകാനാണ് യുണൈറ്റഡ് ആലോചിക്കുന്നത്. നാലു താരങ്ങൾക്കും നാലു മുതൽ ആറു വർഷത്തെ കരാർ ആകും യുണൈറ്റഡ് വാഗ്ദാനം ചെയ്യുന്നത്.

നാലു താരങ്ങളും പ്രീസീസൺ ഘട്ടത്തിൽ യുണൈറ്റഡിനായി മികച്ച പ്രകടനം നടത്തിയിരുന്നു. ഗ്രീൻവുഡിന് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് എല്ലാ മത്സരങ്ങളിലും അവസരം നൽകുന്നുമുണ്ട്. 17കാരൻ മാത്രമായ ഗ്രീൻവുഡിന് 25000£ ഒരാഴ്ച ലഭിക്കുന്ന വലിയ കരാർ തന്നെയാണ് യുണൈറ്റഡ് വാഗ്ദാനം നൽകിയിരിക്കുന്നത്.