അന്ന് വി. എ. ആർ ഉണ്ടായിരുന്നു എങ്കിൽ ആഴ്സണലിന്റെ ചരിത്രം മാറിയേനെ – ആഴ്സനെ വെങർ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മുമ്പ് വീഡിയോ അസിസ്റ്റന്റ് റഫറി ഫുട്‌ബോളിൽ ഉണ്ടായിരുന്നു എങ്കിൽ ആഴ്‌സണൽ ഫുട്‌ബോൾ ക്ലബിന്റെ ചരിത്രം തന്നെ മാറിയേനെ എന്നു മുൻ പരിശീലകൻ ആഴ്‌സനെ വെങർ. ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ചോദ്യത്തിന് പ്രതികരിക്കുമ്പോൾ ആണ് വെങർ തന്റെ മനസ്സ് തുറന്നത്. തന്റെ ഏതു മത്സരത്തിൽ ആണ് വി.എ.ആർ ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ചത് എന്ന ചോദ്യത്തിന് ആയിരുന്നു വെങർ മറുപടി പറഞ്ഞത്. 2006 ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്ന ഉത്തരം ആണ് വെങർ നൽകിയത്.

2006 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സലോണയോട് തോറ്റ ആഴ്‌സണൽ ഇന്നും ആഴ്‌സണൽ ആരാധകർക്ക് വലിയ സങ്കടനിമിഷം ആണ്. അന്ന് 10 പേരായി ചുരുങ്ങിയ ആഴ്‌സണൽ ആദ്യം ഗോൾ നേടിയ ശേഷം തോൽക്കുകയായിരുന്നു. അന്ന് സാമുവൽ എറ്റൂ ബാഴ്‌സലോണക്കായി നേടിയ സമനില ഗോൾ ഓഫ് സൈഡ് ആയിരുന്നു എന്ന് പറഞ്ഞ വെങർ താൻ അന്ന് വി.എ. ആർ ഉണ്ടായിരുന്നു എന്നെങ്കിൽ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. 2018 വേൾഡ് കപ്പിൽ ഉപയോഗിച്ച വി.എ. ആർ കഴിഞ്ഞ കൊല്ലം മുതൽ ചാമ്പ്യൻസ് ലീഗിലും വിവിധ യൂറോപ്യൻ ലീഗിലും ഉപയോഗിച്ച് വരുന്നുണ്ട്. ഈ വർഷം മുതൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിലും വി.എ. ആർ ഉപയോഗിക്കുന്നു. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി വിവാദങ്ങൾക്ക് വി.എ. ആർ കാരണമായിട്ടുണ്ട്.