യാർമലെങ്കോ വെസ്റ്റ് ഹാം വിടും

യുക്രെയ്ൻ വിങ്ങർ ആൻഡ്രി യാർമോലെങ്കോ വെസ്റ്റ് ഹാം വിടും എന്ന് ഉറപ്പായി. താരത്തിന്റെ കരാർ ജൂണിൽ അവസാനിക്കുന്നതോടെ യാർമലെങ്കോ വെസ്റ്റ് ഹാം വിടും. 2018ൽ ഡോർട്മുണ്ടിൽ നിന്നായിരുന്നു യാർമലെങ്കോ വെസ്റ്റ് ഹാമിലേക്ക് എത്തിയത്. അന്ന് 18 മില്യണോളം വെസ്റ്റ് ഹാം താരത്തിനായി ചിലവഴിച്ചിരുന്നു.

ഈ സീസണിൽ 30 മത്സരങ്ങളോളം കളിച്ച താരമാണ് യാർമലെങ്കോ. പക്ഷെ ആകെ രണ്ട് ഗോളുകൾ മാത്രമെ നേടിയുള്ളൂ. ഉക്രൈനായി 106 മത്സരങ്ങൾ താരം കളിച്ചിരുന്നു. വെസ്റ്റ് ഹാമിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് യാർമലെങ്കോ.