ക്ലബ്ബ് വിടാൻ തയ്യാറെടുക്കുന്ന ക്ലബ്ബ് ക്യാപ്റ്റൻ ലോറന്റ് കൊഷേൽനിക്ക് പകരക്കാരനെ ആഴ്സണൽ കണ്ടെത്തിയതായി സൂചന. മധ്യനിര താരം ജാക്കക്ക് ക്ലബ്ബ് ക്യാപ്റ്റൻസി നൽകാൻ ആഴ്സണൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടീമിനൊപ്പം പ്രീ സീസൺ ടൂറിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന കൊഷേൽനിയെ ആഴ്സണൽ വിൽക്കും എന്നുറപ്പായിട്ടുണ്ട്. ആഴ്സണലിൽ എത്തും മുൻപ് ജർമ്മൻ ക്ലബ്ബ് ബൊറൂസിയ മോഷൻഗ്ലാഡ്ബാക് ക്യാപ്റ്റനായിരുന്നു ചാക്ക.
26 വയസുകാരനായ ചാക്ക നേതൃഗുണമുള്ള താരമാണ് എന്നാണ് ആഴ്സണൽ പരിശീലകൻ എമറിയുടെ പക്ഷം. ടീമിലെ സീനിയർ താരങ്ങളായ റംസി, പീറ്റർ ചെക്ക് എന്നിവർ ക്ലബ്ബ് വിട്ടതോടെ ഓസിലും, മോൺറെയാലും, ജാക്കയുമാണ് ടീമിലെ സീനിയർ താരങ്ങൾ. ഓസിലിനേയും പരിഗണിക്കാൻ സാധ്യത ഉണ്ടെങ്കിലും നിലവിൽ ആഴ്സണൽ ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് ഓസിലിനെക്കാൻ സാധ്യതയുള്ള ജാക്കക്ക് തന്നെയാണ് സാധ്യത കൂടുതൽ.
ക്യാപ്റ്റൻ സ്ഥാനം ലഭിച്ചാൽ സ്വീകരിക്കുമെന്ന് ജാക്കയും വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് ദേശീയ ടീമിലും ജർമനിയിലും ക്യാപ്റ്റൻസി വഹിച്ച പങ്ക് ഉണ്ടെന്നാണ് താരത്തിന്റെ സ്വയം വിലയിരുത്തൽ. ആഴ്സണൽ പോലൊരു ക്ലബ്ബിന്റെ ക്യാപ്റ്റനാകുക എന്നത് ഏറെ അഭിമാനമുള്ള കാര്യമാണ് എന്നും ജാക്ക കൂട്ടി ചേർത്തു.