ട്രിപ്പിയർ മാഡ്രിഡിൽ, അത്ലറ്റിക്കോയുടെ ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് കളിക്കാരൻ

- Advertisement -

ഇംഗ്ലീഷ് ഡിഫൻഡർ ട്രിപ്പിയർ ഇനി അത്ലറ്റികോ മാഡ്രിഡിന് സ്വന്തം. ടോട്ടൻഹാമിൽ നിന്ന് 20 മില്യൺ പൗണ്ടിന്റെ കരാറിലാണ് താരം സ്പാനിഷ് തലസ്ഥാനത്ത് എത്തുന്നത്. അത്ലറ്റികോ മാഡ്രിഡിന്റെ 95 വർഷത്തിനിടയിലെ ആദ്യ ഇംഗ്ലീഷ് കളിക്കാരൻ എന്ന റെക്കോർഡും താരം ഇതോടെ സ്വന്തം പേരിൽ കുറിച്ചു. 3 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.

28 വയസുകാരനായ ട്രിപ്പിയർ മാഞ്ചസ്റ്റർ സിറ്റി അക്കാദമി വഴിയാണ് ഫുട്‌ബോളിൽ എത്തുന്നത്. ബ്രാൻസിയിൽ ലോണിൽ സീനിയർ കരിയർ അരങ്ങേറ്റം കുറിച്ച താരം 2012 ൽ ബേൺലിയിൽ എത്തിയതോടെയാണ് ശ്രദ്ദിക്കപ്പെടുന്നത്. 2015 ൽ ടോട്ടൻഹാമിൽ എത്തിയ താരം അവിടെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2017 ൽ ഇംഗ്ലണ്ട് ദേശീയ ടീമിൽ അരങ്ങേറിയ താരം 2018 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പർ റൈറ്റ് ബാക്കായിരുന്നു.

ക്ലബ്ബ് വിട്ട ഹുവാൻഫ്രാന് പകരകാരനാകുക എന്ന വലിയ വെല്ലുവിളിയാണ് താരത്തിന് മുൻപിൽ ഉള്ളത്.

Advertisement