26 വർഷത്തിനിടെ പ്രീമിയർ ലീഗിൽ തങ്ങളുടെ മോശം തുടക്കവുമായി ആഴ്‌സണൽ. ആദ്യ രണ്ടു മത്സരങ്ങൾ പ്രീമിയർ ലീഗിൽ കഴിഞ്ഞപ്പോൾ ഒരു മത്സരം പോലും ജയിക്കാൻ ആഴ്‌സണലിനായിട്ടില്ല. ആർസെൻ വെങ്ങറിന് ശേഷം ആഴ്‌സണൽ പരിശീലകനായി ചുമതലയേറ്റ ഉനൈ ഏംറിക്ക് ആഴ്സണലിലെ തുടക്കം മികച്ചതാക്കാൻ കഴിഞ്ഞില്ല. ആദ്യ മത്സരത്തിൽ 2-0 മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ ആഴ്‌സണൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസിയോട് 3-2ന് തോറ്റിരുന്നു. ചെൽസിക്കെതിരായ മത്സരത്തിൽ ഒരു വേള 2-0 പിറകിലായി ആഴ്‌സണൽ ശ്കതമായി തിരിച്ചടിച്ച് സമനില പിടിച്ചെങ്കിലും അലോൺസോയുടെ ഗോളിൽ തോൽവി സമ്മതിക്കുകയായിരുന്നു.
1992-93 സീസണിലാണ് പ്രീമിയർ ലീഗിന്റെ തുടക്കത്തിലെ രണ്ടു മത്സരങ്ങളിൽ ആഴ്‌സണൽ തോറ്റത്. അന്ന് നോർവിച്ച് സിറ്റിയോടും ബ്ലാക്ക് ബെനിനോടുമാണ് ആഴ്‌സണൽ തോറ്റത്. അടുത്ത ആഴ്ച മറ്റൊരു ലണ്ടൻ ഡെർബിയിൽ ഫുൾഹാം ആൺ