മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നങ്ങൾക്ക് ഒക്കെ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളും ക്ലബിന്റെ ഡയറക്ടർ എഡ് വൂഡ്വാർഡും ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം ഗാാരി നെവിൽ. ലീഗിൽ ഏറ്റവും കൂടുതൽ തുക താരങ്ങൾക്ക് വേതനമായി നൽകുന്ന ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നിട്ട് യുണൈറ്റഡിനുള്ള സ്ക്വാഡ് ഇതാണ് എന്നത് പരിഹാസ്യമാണെന്ന് നെവിൽ പറഞ്ഞു.
സർ അലക് ഫെർഗൂസൺ ക്ലബ് വിട്ട ശേഷം 800 മില്യണു മുകളിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം മെച്ചപ്പെടുത്താനായി ചിലവഴിച്ചത്. എന്നിട്ട് ഒരു നല്ല ടീമിനെ ഒരുക്കാൻ പോലും യുണൈറ്റഡിനായില്ല എന്നും നെവിൽ പറയുന്നു. ഇത്രയും പരാജയമായിട്ടും എങ്ങനെയാണ് എഡ് വുഡ്വാർഡ് ഇപ്പോഴും ആ ജോലിയിൽ തന്നെ തുടരുന്നത് എന്നും നെവിൽ ചോദിക്കുന്നു. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒന്നാമതുള്ള ലിവർപൂളിനെക്കാൾ 30 പോയന്റ് പിറകിലാണ്.