ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിൽ വാതുവെപ്പ്, 11 പേർ ഡെൽഹിയിൽ പിടിയിൽ

ബെംഗളൂരുവിൽ നടന്ന ഇന്ത്യ – ഓസ്ട്രേലിയ മത്സരത്തിൽ വാതുവെപ്പ്. ഡെൽഹിയിൽ വമ്പൻ ക്രിക്കറ്റ് വാതുവെപ്പ് റാക്കറ്റിനെയാണ് സ്പെഷൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. 11 പേരെ അറസ്റ്റ് ചെയ്ത സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അവരിൽ നിന്നും 7 ലാപ്പ് ടോപ്പുകളും 74 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

ഡെൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ കണ്ണികളുള്ള വലിയ റാക്കറ്റാണ് പോലീസിന്റെ വലയിൽ വീണത്. 70 ൽ അധികം ആളുകൾ ഈ ഗ്യാങ്ങിന്റെ ഭാഗമായുണ്ടെന്നെന്നാണ് വിവരം. 5 കോടി രൂപയോളം വരുന്ന തുകയ്ക്കാണ് വാതുവെപ്പ് നടന്നത്.

Previous articleവൂഡ്വാർഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കണം എന്ന് ഗാരി നെവിൽ
Next articleഓസ്‌ട്രേലിയൻ ഓപ്പൺ, രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി നദാൽ