പുറത്താക്കിയ പരിശീലകൻ ബ്രൂണോ ലാഹെക്ക് പകരക്കാരനെ കണ്ടെത്താൻ ആവാതെ വോൾവ്സ്. ഇതോടെ താൽക്കാലിക ചുമതലയിലുള്ള സ്റ്റീവ് ഡേവിസ് തൽസ്ഥാനത്ത് സീസൺ മുഴുവൻ തുടരുമെന്ന് ഉറപ്പായി. പറ്റിയ പകരക്കാരെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഡേവിസ് തുടർന്നും ടീമിനെ പരിശീലിപ്പിക്കുമെന്ന് വോൾവ്സ് അറിയിച്ചു. നേരത്തെ മുൻപരിശീലകൻ നുനോ സാന്റോസ് അടക്കമുള്ളവരെ എത്തിക്കാൻ വോൾവ്സ് ശ്രമിച്ചിരുന്നു. എങ്കിലും ഈ സാധ്യത പിന്നീട് ക്ലബ്ബ് തന്നെ തള്ളിക്കളഞ്ഞു.
ക്യുപിആർ പരിശീലകൻ മിഷേൽ ബിയാലെ, ലോപ്പറ്റ്യുഗി എന്നിവരെയാണ് അവസാന ഘട്ടത്തിൽ വോൾവ്സ് ശക്തമായി പരിഗണിച്ചിരുന്നത്. സെവിയ്യയിൽ നിന്നും പുറത്തെയെങ്കിലും തല്ക്കാലം സ്ഥാനം ഏറ്റെടുക്കാൻ ഇല്ലെന്ന് ലോപ്പറ്റ്യുഗി അറിയിച്ചു. ഇതോടെയാണ് നിലവിൽ ക്യുപിആർ പരിശീലകൻ ആയ ബിയാലെയെ പരിഗണിച്ചത്. നിലവിൽ ചാമ്പ്യൻഷിപ്പ് ഡിവിഷനിൽ ഒന്നാം സ്ഥാനത്താണ് ക്യുപിആർ. എന്നാൽ അടുത്തിടെ മാത്രം ചുമതലയേറ്റ ബിയാലെയും വോൾവ്സിന്റെ ഓഫർ നിരസിച്ചു. വോൾവ്സ് മികച്ചൊരു ക്ലബ്ബ് ആണെന്നും പക്ഷെ നിലവിലെ സാഹചര്യത്തിൽ ക്യുപിആർ വിടുന്ന ആദ്യത്തെ വ്യക്തി താൻ ആവിലെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ നിലവിലെ പദ്ധതികളിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും ബായിലെ കൂട്ടിച്ചേർത്തു.
ഏതായാലും സീസൺ തീരുന്ന വരെ സ്റ്റീവ് ഡേവിസ് തന്നെ ടീമിനെ പരിശീലിപ്പിക്കും. പ്രകടനം വിലയിരുത്തി അദ്ദേഹത്തിന്റെ സേവനം തുടർന്നും നിലനിർത്തണോയെന്ന് വോൾവ്സ് പിന്നീട് തീരുമാനിക്കും.