വോൾവ്സിന്റെ ഡിഫൻസിനും സിറ്റിയെ തടയാൻ ആയില്ല, തുടർച്ചയായ 21ആം വിജയം

20210303 102321
Credit: Twitter
- Advertisement -

പെപ് ഗ്വാർഡിയോളയുടെ ടീമിന്റെ വിജയ കുതിപ്പ് തുടരുന്നു. മാഞ്ചസ്റ്റർ സിറ്റി ഇന്നലെ തുടർച്ചയായ ഇരുപത്തി ഒന്നാം വിജയമാണ് നേടിയത്. വോൾവ്സിനെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഗ്വാർഡിയോളയുടെ ടീം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. 80 മിനുട്ടോളം 1-1 എന്ന നിലയിൽ നിന്ന മത്സരമാണ് അവസാന 10 മിനുട്ടിൽ 4-1ലേക്ക് മാറിയത്

ആദ്യ പകിതിയിൽ 15ആം മിനുട്ടിൽ മെഹ്റസിന്റെ ഒരു ക്രോസിൽ നിന്ന് പിറന്ന സെൽഫ് ഗോളാണ് സിറ്റിക്ക് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ തന്നെ ലീഡ് ഉയർത്താൻ സിറ്റിക്ക് ഒരുപാട് അവസരങ്ങൾ ഉണ്ടായി എങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയിൽ ആകട്ടെ 61ആം മിനുട്ടിൽ ഒരു സെറ്റ് പ്ലേയിൽ നിന്ന് ക്യാപ്റ്റൻ കോഡി വോൾവ്സിന് സമനില നൽകി. വോൾവ്സിന്റെ ടാർഗറ്റിലേക്കുള്ള കളിയിലെ ഏക ഗോളായിരുന്നു ഇത്.

ഈ ഗോളിന് മറുപടി നൽകാൻ സിറ്റി ഇത്തിരി കഷ്ടപ്പ്ടേണ്ടി വന്നു. അവസാനം 80ആം മിനുട്ടിൽ ജീസുസ് ആണ് സിറ്റിയുടെ രക്ഷയ്ക്ക് എത്തിയത്. ജീസുസ് ലീഡ് നൽകിയതോടെ വോൾവ്സ് ഡിഫൻസ് തകരാൻ തുടങ്ങി. പിന്നാലെ മെഹറസ് സിറ്റിയുടെ മൂന്നാമത്തെ ഗോളും ജീസുസ് തന്റെ രണ്ടാം ഗോളും നേടി. ഈ വിജയം സിറ്റിക്ക് ഒന്നാം സ്ഥാനത്തുള്ള ലീഡ് 15 പോയിന്റിൽ എത്തിച്ചു. 65 പോയിന്റാണ് സിറ്റിക്ക് ഉള്ളത്. 34 പോയിന്റുള്ള വോൾവ്സ് 12ആം സ്ഥാനത്താണ്.

Advertisement