ടോട്ടൻഹാമിനെ ഞെട്ടിച്ച വോൾവ്സ് ഇന്ന് ഞെട്ടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ മത്സരത്തിൽ വെംബ്ലിയിൽ ചെന്ന് ടോട്ടൻഹാമിനെ തോൽപ്പിച്ച ടീമായിരുന്നു വോൾവ്സ്. ആ വോൾവ്സ് ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനോട് നാണം കെട്ടു. ഇന്ന് മൊളിനക്സിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസ് വോൾവ്സിനെ തോൽപ്പിച്ചത്.

അവസാന പത്തു മിനുട്ടിൽ ആയിരുന്നു ആരും പ്രതീക്ഷിക്കാത്ത ആ രണ്ടു ഗോളുകൾ പിറന്നത്. ആദ്യ 83ആം മിനുട്ടിൽ ആൻഡ്രെ അയു പാലസിനായി സ്കോർ ചെയ്തു. പിന്നെ കളിയുടെ അവസാന നിമിഷം ഒരു പെനാൾട്ടിയിലൂടെ മിലിഹീവവിച് പാലസിന്റെ മൂന്ന് പോയന്റ് ഉറപ്പിക്കുകയും ചെയ്തു.

ഈ ജയം ക്രിസ്റ്റൽ പാലസിനെ 22 പോയന്റിൽ എത്തിച്ചു. തൽക്കാലം റിലഗേഷൻ ഭീഷണിയിൽ നിന്നാണ് പാലസ് രക്ഷപ്പെട്ടിരിക്കുന്നത്. 29 പോയന്റുള്ള വോല്വ്സ് 11ആം സ്ഥാനത്ത് നിൽക്കുകയാണ്.