ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ നിർണായക ജയവുമായി വോൾവ്സ്. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് അവർ മറികടന്നത്. ഇതിഹാസ പരിശീലകൻ റോയി ഹഡ്സൺ സ്ഥാനം ഏറ്റെടുത്ത ശേഷം പാലസ് നേരിടുന്ന ആദ്യ പാരാജയം ആണ് ഇത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ നെവസിന്റെ കോർണറിൽ നിന്നു കുൻഹയുടെ ഷോട്ട് തടയാനുള്ള പാലസ് പ്രതിരോധ താരം ആന്റേഴ്‌സന്റെ ശ്രമം സ്വന്തം പോസ്റ്റിൽ പതിക്കുക ആയിരുന്നു.
സെൽഫ് ഗോളിൽ പിറകിൽ ആയ പാലസ് നന്നായി തന്നെയാണ് കളിച്ചത് എന്നാൽ ഗോൾ കണ്ടത്താൻ അവർക്ക് ആയില്ല. മത്സരത്തിന്റെ അവസാന മിനിറ്റിൽ ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ നെറ്റോയെ പാലസ് ഗോൾ കീപ്പർ ജോൺസ്റ്റോൺ വീഴ്ത്തിയതോടെ വോൾവ്സിന് അനുകൂലമായി പെനാൽട്ടി ലഭിച്ചു തുടർന്ന് അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട റൂബൻ നെവസ് വോൾവ്സ് ജയം ഉറപ്പിച്ചു. ഗോൾ ഷർട്ട് ഊരി ആഘോഷിച്ച നെവസിന് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു. ജയത്തോടെ 33 കളികളിൽ നിന്നു 37 പോയിന്റുകൾ ഉള്ള വോൾവ്സ് പ്രീമിയർ ലീഗിൽ അടുത്ത സീസണിൽ തുടരും എന്നു ഏതാണ്ട് ഉറപ്പാക്കി. നിലവിൽ ഇത്ര തന്നെ പോയിന്റുകൾ പാലസിനും ഉണ്ട്.