ക്രിസ്റ്റൽ പാലസിനെ മറികടന്ന് വോൾവ്‌സ്

Wolves Nauri
Photo: Twitter/@Wolves

ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോല്പിച്ച് വോൾവ്‌സ്. ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകളാണ് മത്സരത്തിൽ വോൾവ്‌സിന് ജയം നേടിക്കൊടുത്തത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ മിലിവോഹെവിച്ച് ചുവപ്പ് കാർഡ് കണ്ടതോടെ 10 പേരുമായാണ് ക്രിസ്റ്റൽ പാലസ് മത്സരം അവസാനിപ്പിച്ചത്.

വോൾവ്‌സ് താരം മോട്ടീനോയെ ഫൗൾ ചെയ്തതിനാണ് മിലിവോഹെവിച്ചിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. നേരത്തെ വോൾവ്‌സിന് വേണ്ടി അരങ്ങേറ്റം നടത്തിയ എയ്ത് നൗരിയാണ് മത്സരത്തിന്റെ 18ആണ് മിനുറ്റിൽ വോൾവ്‌സിന് ലീഡ് നേടിക്കൊടുത്തത്. തുടർന്ന് 27ആം മിനുട്ടിൽ പൊഡെൻസിലൂടെ വോൾവ്സ് ലീഡ് ഇരട്ടിയാകുകയും ചെയ്തു. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ ക്രിസ്റ്റൽ പാലസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും വോൾവ്സ് പ്രതിരോധം മറികടക്കാൻ അവർക്കായില്ല.

Previous articleഇംഗ്ലണ്ട് ലോകകപ്പ് ജേതാവ് നോബി സ്റ്റിൽസ് അന്തരിച്ചു
Next articleബെൻസേമയും വിനീഷ്യസും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് സിദാൻ