ബെൻസേമയും വിനീഷ്യസും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് സിദാൻ

Karim Benzema Vinicius Jr Real Madrid

റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയറും കരീം ബെൻസേമയും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. ഹ്യൂസ്കക്കെതിരായ മത്സരത്തിന് മുൻപ് പത്രക്കാരുമായി സംസാരിക്കുകയായിരുന്നു സിദാൻ. ഇരുതാരങ്ങളും പരസ്പരം സംസാരിക്കുന്നുണ്ടെന്നും അവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും സിദാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ഹാഫ് ടൈമിൽ റയൽ മാഡ്രിഡ് താരം മെൻഡിയോട് വിനീഷ്യസിന് പാസ് നൽകരുതെന്ന് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. വിനീഷ്യസിന് പാസ് നൽകരുതെന്നും താരം റയൽ മാഡ്രിഡിന് എതിരാണ് കളിക്കുന്നതെന്നുമാണ് അന്ന് ബെൻസേമ പറഞ്ഞത്. തുടർന്നാണ് ഇതിനെതിരെ പ്രതികരണവുമായി സിദാൻ രംഗത്തെത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബെൻസേമ വിനീഷ്യസിന് പാസ് നൽകുകയും ചെയ്തിരുന്നില്ല.

Previous articleക്രിസ്റ്റൽ പാലസിനെ മറികടന്ന് വോൾവ്‌സ്
Next articleശതകം നഷ്ടമായതിനും തോല്‍വിയുടെ ആഘാതത്തിനും തൊട്ട് പിന്നാലെ ഗെയിലിന് തിരിച്ചടിയായി പിഴയും