ഫുൾഹാമിനെയും വീഴ്ത്തി വോൾവ്സ് , പ്രൊമോഷൻ ടീമിന്റെ മിന്നും പ്രകടനം

na

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലേക്ക് ഇത്തവണ പ്രൊമോഷൻ കിട്ടി വന്ന 2 ടീമുകൾ ഏറ്റു മുട്ടിയ മത്സരത്തിൽ വോൾവ്സിന് ജയം. ഫുൾഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് വോൾവ്സ് മറികടന്നത്. ലീഗിൽ നിന്ന് നേരത്തെ തന്നെ തരം താഴ്ത്തപ്പെട്ട ഫുൾഹാമിന് ആശ്വാസ ജയവും ഇന്ന് ഉണ്ടായില്ല.

കളിയുടെ രണ്ടാം പകുതിയിൽ ലിയാണ്ടർ ഡൻഡക്കർ നേടിയ ഗോളാണ് നൂനോ എസ്പിരിട്ടോ സാന്റോയുടെ ടീമിന് ലീഗിലെ പതിനാറാം ജയം സമ്മാനിച്ചത്. സമീപ കാലത്ത് ഒരു പ്രൊമോഷൻ നേടി വന്ന ടീമിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വോൾവ്സ് ഇത്തവണ നടത്തിയത്. ലീഗിൽ ഒരു മത്സരം ശേഷിക്കെ നിലവിൽ 57 പോയിന്റുമായി 7 ആം സ്ഥാനത്താണ് അവർ.

ഫുൾഹാം സീസണിലെ 25 ആം തോൽവിയാണ് ഇന്ന് വഴങ്ങിയത്. 26 പോയിന്റുള്ള അവർ 19 ആം സ്ഥാനത്താണ്.