നെയ്മറിന് അമ്പതാം ഗോൾ, എന്നിട്ടും പി എസ് ജിക്ക് ജയമില്ല

ഫ്രാൻസിൽ കിരീടം നേടിയ പി എസ് ജി തങ്ങളുടെ മോശം ഫോം തുടരുകയാണ്. ഇന്ന് ലീഗിൽ സ്വന്തം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നീസ് ആണ് പി എസ് ജിയെ സമനിലയിൽ പിടിച്ചത്. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. നെയ്മറുടെ ഗോളാണ് പരാജയത്തിലേക്ക് നീങ്ങുകയായിരുന്ന പി എസ് ജിയെ രക്ഷിച്ചത്. നെയ്മറിന്റെ പി എസ് ജിക്ക് വേണ്ടിയുള്ള 50ആം ഗോളായിരുന്നു ഇത്.

57 മത്സരങ്ങളിൽ നിന്നാണ് പി എസ് ജിക്കായി നെയ്മർ 50 ഗോളുകൾ തികച്ചത്. ഈ സീസണിൽ പി എസ് ജിക്കായി നെയ്മർ നേടുന്ന 14ആം ഗോളുമായിരുന്നു ഇത്. പരിക്ക് ആണ് നെയ്മറിന്റെ ഈ സീസണിലെ ഗോളുകളുടെ എണ്ണം കുറയാൻ കാരണം. അവസാന ഏഴു മത്സരങ്ങൾക്ക് ഇടയിൽ പി എസ് ജി ആകെ ഒരു മത്സരമാണ് വിജയിച്ചത്.