വിൽഷെറിനെ വിട്ട് പരിക്ക് പോകുന്നില്ല, ആറാഴ്ച കൂടെ താരം പുറത്ത്

- Advertisement -

മുൻ ആഴ്സണൽ താരം ജാക്ക് വിൽഷെറിനെ പരിക്ക് വേട്ടയാടുന്നത് തുടരുന്നു. ഇപ്പോൾ വെസ്റ്റ് ഹാം താരമായ വിൽഷെറിന് പരിക്ക് കാരണം ഇനി അടുത്ത ആറ് ആഴ്ചത്തേക്ക് കൂടെ കളിക്കാൻ കഴിയില്ല. കാലിനേറ്റ പരിക്കിൽ ശസ്ത്രക്രിയ നടത്തിയതിനാലാണ് ഇത്ര കാലം താരത്തിന് വിശ്രമം വേണ്ടി വന്നത്. കരിയറിൽ പരിക്ക് നിരന്തരം വിൽഷെറിനെ ബുദ്ധിമുട്ടിച്ചിരുന്നു.

ഇംഗ്ലണ്ട് അടുത്ത കാലത്ത് സംഭാവന ചെയ്ത ഏറ്റവും മികച്ച മിഡ്ഫീൽഡ് ടാലന്റിൽ ഒന്നായ വിൽഷെറിന് പക്ഷെ ഒരിക്കലും തന്റെ മികവിലേക്ക് പരിക്ക് കാരണം എത്താൻ പറ്റിയിരുന്നില്ല. ഈ സീസൺ ആരംഭത്തിലാണ് ആഴ്സണൽ വിട്ട് വിൽഷെർ വെസ്റ്റ് ഹാമിൽ എത്തിയത്. വെസ്റ്റ് ഹാമിനായി ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങൾ താരം കളിക്കുകയും ചെയ്തിരുന്നു. എന്നാൽ വോൾവ്സിനെതിരെ കളിക്കുമ്പോൾ ഏറ്റ പരിക്കാണ് വീണ്ടും വിൽഷെറിനെ പുറത്താക്കുകയായിരുന്നു.

ശസ്ത്രക്രിയ ചെറുതാണെന്നും പെട്ടെന്ന് തന്നെ വിൽഷെർ തിരിച്ചെത്തുമെന്നും ടീം ഡോക്ടർമാർ പറഞ്ഞു.

Advertisement