വിൽഷെറിനെ തിരിച്ചുവരവ് വൈകും

വെസ്റ്റ് ഹാം താരം ജാക്ക് വിൽഷെറിന്റെ പരിക്കിൽ നിന്നുള്ള തിരിച്ചുവരവ് വൈകും. കാലിനേറ്റ പരിക്കിൽ ശസ്ത്രക്രിയ നടത്തിയതിനാൽ സെപ്റ്റംബർ പകുതി മുതൽ വിശ്രമത്തിൽ ഇള്ള വിൽഷെർ ഈ ആഴ്ച പരിശീലനം പുനരാരംഭിക്കാൻ ഇരുന്നതായിരുന്നു. എന്നാൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് വീണ്ടും വേദന അനുഭവപ്പെട്ടതു കൊണ്ട് ഒരു മാസം കൂടെ വേണ്ടി വരും വിൽഷെറിന് തിരികെ ടീമിൽ എത്താൻ. വെസ്റ്റ് ഹാം മാനേജർ പെലിഗ്രിനിയാണ് ഇതു സംബന്ധിച്ച് വിവരം നൽകിയത്.

ഈ സീസൺ ആരംഭത്തിലായിരുന്നു ആഴ്സണൽ വിട്ട് വിൽഷെർ വെസ്റ്റ് ഹാമിൽ എത്തിയത്. വെസ്റ്റ് ഹാമിനായി ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങൾ താരം കളിക്കുകയും ചെയ്തിരുന്നു. എന്നാൽ വോൾവ്സിനെതിരെ കളിക്കുമ്പോൾ ഏറ്റ പരിക്കാണ് വീണ്ടും വിൽഷെറിനെ പുറത്താക്കുകയായിരുന്നു.

വിൽഷെർ തിരിച്ചെത്താൻ താമസിക്കും എങ്കിലും വെസ്റ്റ് ഹാം സ്ട്രൈക്കർ ആൻഡി കാരോൾ ഉടൻ ടീമിനൊപ്പം ചേരുമെന്ന് മാനേജർ അറിയിച്ചു. പ്രീ‌സീസൺ സമയത്തായിരുന്നു ആൻഡി കരോളിന് പരിക്കേറ്റത്.

Previous article13 മെഡലുകളുമായി ഇന്ത്യ മടങ്ങുന്നു
Next articleചെൽസി ക്യാപ്റ്റനെതിരായ ബലാത്സംഗ ഭീഷണി, നിയമനടപടിക്ക് ഒരുങ്ങി ഇംഗ്ലണ്ട് എഫ് എ