ചെൽസി ക്യാപ്റ്റനെതിരായ ബലാത്സംഗ ഭീഷണി, നിയമനടപടിക്ക് ഒരുങ്ങി ഇംഗ്ലണ്ട് എഫ് എ

- Advertisement -

ചെൽസി വനിതാ ടീം ക്യാപ്റ്റനായ കാരൻ കാർണെക്കെതിരായ ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും പോലീസിന്റെ ശ്രദ്ധയില്പ്പെടുത്താൻ ഒരുങ്ങി ഇംഗ്ലീഷ് എഫ് എ. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫിയൊറന്റീനക്കെതിരായി ചെൽസി കളിച്ചിരുന്നു. ആ മത്സരത്തിന് ശേഷമായിരുന്നു സാമൂഹിക മാധ്യമത്തിലൂടെ ഒരു ചെൽസി ആരാധകർ കാർണെക്ക് എതിരെ ഭീഷണി മുഴക്കിയത്.

കാർണയെ വധിക്കും എന്നും ബലാത്സംഗം ചെയ്യുമെന്നുമായിരുന്നു ആരാധകന്റെ ഭീഷണി. ഇംഗ്ലണ്ടിനു വേണ്ടി 130ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള സീനിയർ താരമാണ് കാർണെ. താൻ നിയമ നടപടിക്കില്ല എന്ന് വ്യക്തമാക്കിയ കാരണെ ഇത്തരത്തിൽ ഉള്ള മനുഷ്യരെ ഓർത്ത് ദുഖിക്കുന്നു എന്നും പറഞ്ഞു. കാർണെ മുന്നോട്ട് വന്നില്ല എങ്കിലും എഫ് എ ഇതിനെതിരെ നിയമനടപടി എടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.

ഭീഷണി മുഴക്കിയ ആളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇതിനകം തന്നെ കളഞ്ഞിട്ടുണ്ട്.

Advertisement