സാഹയുടെ അപേക്ഷ തള്ളി, എഫ്.എ. കപ്പ് നഷ്ട്ടമാകും

സൗത്താംപ്ടണെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട സാഹയുടെ വിലക്ക് കുറയ്ക്കണമെന്ന് കാണിച്ചു നൽകിയ അപേക്ഷ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തള്ളി. ഇതോടെ നാളെ നടക്കുന്ന ഡോൺകാസ്റ്ററിനെതിരായ എഫ്.എ കപ്പ് മത്സരം താരത്തിന് നഷ്ട്ടമാകും.

സൗത്താംപ്ടണെതിരായ മത്സരത്തിനിടെ ജെയിംസ് വാർഡുമായി തർക്കിച്ചതിനെ തുടർന്ന് റഫറി സാഹക്ക് ആദ്യം മഞ്ഞ കാർഡ് കാണിക്കുകയായിരുന്നു. മഞ്ഞ കാർഡ് കാണിച്ച റഫറിയെ പരിഹസിച്ച് കയ്യടിച്ചതോടെ അടുത്ത നിമിഷം തന്നെ റഫറി രണ്ടാമത്തെ മഞ്ഞ കാർഡും ചുവപ്പ് കാർഡും നൽകുകയായിരുന്നു.

ഇതിനെ തുടർന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ രണ്ടു മത്സരത്തിൽ നിന്ന് താരത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ ഒരു മത്സരത്തിലെ വിലക്ക് അംഗീകരിച്ച സാഹ രണ്ടാമത്തെ മത്സരത്തിലെ വിലക്ക് മാറ്റണം എന്ന് അപേക്ഷിച്ചാണ്‌ ഫുട്ബോൾ അസോസിയേഷനെ സമീപിച്ചത്. ഇതാണ് ഫുട്ബോൾ അസോസിയേഷൻ ഇപ്പോൾ തള്ളിയത്.