ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയം ഇനിയും വൈകും. ജനുവരി 13ന് നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള മത്സരം വെംബ്ലിയിൽ വെച്ചാകും നടക്കുന്ന എന്ന് ടോട്ടൻഹാം ക്ലബ് അറിയിച്ചതോടെയാണ് സ്റ്റേഡിയം വൈകുമെന്ന് ഉറപ്പായത്. ക്രിസ്മസിന് മുമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് സീസൺ തുടക്കത്തിൽ സ്പർസ് പറഞ്ഞിരുന്നു. അതു നീണ്ടപ്പോൾ ജനുവരിയിൽ ആകുമെന്നായിരുന്നു പ്രതീക്ഷ. ഇപ്പോൾ ആ പ്രതീക്ഷ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.
അവസാന രണ്ടു സീസണുകളായി തങ്ങളുടെ ഹോം ഗ്രൗണ്ടായ വൈറ്റ് ഹേർട്ട് ലൈൻ പുതുക്കി പണിയുകയാണ് ടോട്ടൻഹാം. ഇപ്പോൾ കളിക്കുന്ന വെംബ്ലി സ്റ്റേഡിയത്തിൽ ഈ സീസൺ അവസാനം വരെ കളിക്കാനായി ടോട്ടൻഹാം കരാർ പുതുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വൈകുന്നത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണെന്ന് ക്ലബ് ചെയർമാൻ ലെവി പറഞ്ഞു. ആരാധകർ തങ്ങളോട് ക്ഷമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ സീസൺ ആരംഭം മുതൽ വെംബ്ലി സ്റ്റേഡിയം ആണ് സ്പർസിന്റെ ഹോം സ്റ്റേഡിയമായി പ്രവർത്തിക്കുന്നത്. 850 മുല്യണോളമാണ് സ്റ്റേഡിയത്തിനായി സ്പർസ് ചിലവഴിക്കുന്നത്.