വിജയത്തോടെ വെസ്റ്റ് ഹാം ഏഴാം സ്ഥാനത്ത്

20210120 011355
Credit: Twitter

പ്രീമിയർ ലീഗിൽ ഡേവിഡ് മോയ്സിന്റെ ടീമായ വെസ്റ്റ് ഹാം ഏഴാം സ്ഥാനത്തേക്ക് മുന്നേറി. ഇന്ന് വെസ്റ്റ് ബ്രോമിനെ നേരിട്ട വെസ്റ്റ് ഹാം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കും തൊട്ടു മുമ്പ് ബോവൻ വെസ്റ്റ് ഹാമിന് ലീഡ് നൽകി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മറുപടി നൽകാൻ വെസ്റ്റ് ബ്രോമിനായി.

51ആം മിനുട്ടിൽ പെരേരയാണ് വെസ്റ്റ് ബ്രോമിന് സമനില നൽകിയത്‌. ഈ ഗോളിന് മറുപടി പറഞ്ഞ് കൊണ്ട് ലീഡ് തിരികെ എടുക്കാൻ വെസ്റ്റ് ഹാം അധികം സമയം എടുത്തില്ല. 66ആം മിനുട്ടിൽ ഒരു ആക്രൊബാറ്റിക് ഫിനിഷിലൂടെ അന്റോണിയോ വെസ്റ്റ് ഹാം വിജയം ഉറപ്പിച്ചു. വിജയത്തോടെ 32 പോയിന്റുകളുമായി വെസ്റ്റ് ഹാം ഏഴാമത് എത്തി.

Previous articleലങ്കയ്ക്ക് തിരിച്ചടി, ക്യാപ്റ്റന്റെ സേവനം രണ്ടാം ടെസ്റ്റിനും ഇല്ല, കുശല്‍ മെന്‍ഡിസിനെയും സ്ക്വാഡില്‍ നിന്ന് ഒഴിവാക്കി
Next articleകേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരുവിന് എതിരെ, പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ജയിക്കണം