ഈ സീസണിൽ പുതിയ ഒരു വെസ്റ്റ് ഹാമിനെയാണ് കാണാൻ പോകുന്നത് എന്ന് വെസ്റ്റ് ഹാമിന്റെ മെക്സിക്കൻ സ്ട്രൈക്കർ ചിചാരിറ്റോ പറഞ്ഞു. ഇത്തവണ മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെലിഗ്രിനിയെ ടീമിന്റെ തന്ത്രങ്ങൾ മെനയാൻ എത്തിച്ച വെസ്റ്റ് ഹാം മികച്ച സ്ക്വാഡുമായാണ് പ്രീമിയർ ലീഗിൽ ഇറങ്ങുന്നത്. ഈ സീസണിലെ പ്രതീക്ഷയെ കുറിച്ച് ചോദിച്ചപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത വരെ നേടാമെന്നാണ് ചിചാരിറ്റോ പറഞ്ഞത്.
ആദ്യ നാലു സ്ഥാനങ്ങളിൽ എത്താനുള്ള മികവ് വെസ്റ്റ് ഹാമിന് ഇപ്പോഴുണ്ട് എന്നാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കൂടിയായ ചിചാരിറ്റോ പറഞ്ഞത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരനിര തന്നെ വെസ്റ്റ് ഹാമിലേക്ക് എത്തിയിട്ടുണ്ട്. ബ്രസീലിയൻ താരമായ ഫിലിപ്പെ ആൻഡേഴ്സൺ, വിൽഷെർ, യാർമൊലെങ്കൊ, ഡിയോപ്, സാഞ്ചേസ്, ഫാബിയാൻസ്കി തുടങ്ങി മികച്ച കളിക്കരെ ഈ ട്രാൻസ്ഫർ വിൻഡോയിൽ വെസ്റ്റ് ഹാം ടീമിൽ എത്തിച്ചിട്ടുണ്ട്.
ഇന്ന് ലിവർപൂളിനെതിരായ മത്സരത്തോടെയാണ് വെസ്റ്റ് ഹാമിന്റെ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial