വെസ്റ്റ് ഹാമിന് വീണ്ടും തോൽവി, പെലിഗ്രിനിയുടെ മാനേജർ സ്ഥാനം ഭീഷണിയിൽ

Newsroom

കോടികൾ ചിലവാക്കി ടീം ഒരുക്കിയ വെസ്റ്റ് ഹാമിന് വീണ്ടും തോൽവി. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ വോൾവ്സിനോടാണ് വെസ്റ്റ് ഹാം പരാജയപ്പെട്ടത്. ഇതോടെ വെസ്റ്റ് ഹാമിന് നാല് കളികളിൽ നാല് പരാജയമായി. ഇന്നത്തെ കളിയിൽ 90ആം മിനുട്ടിലെ ഗോളാണ് വെസ്റ്റ് ഹാമിന് പരാജയം സമ്മാനിച്ചത്. ഗോൾ രഹിതമായി തുടർന്ന കളിയിൽ ഇഞ്ച്വറി ടൈമിൽ ട്രയോരയിലൂടെ വോൾവ്സ് ലീഡ് എടുക്കുകയായിരുന്നു.

ലീഗിൽ ബാക്കിയെല്ലാ ടീമുകളും ഒരു പോയന്റ് എങ്കിലും ഇതിനകം എടുത്തിട്ടുണ്ട്. മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ കൂടിയായ പെലിഗ്രിനിയുടെ മാനേജർ പദവിക്കും ഈ തോൽവി സമ്മർദ്ദം നൽകുകയാണ്. ഇനി അടുത്ത മൂന്ന് ലീഗ് മത്സരങ്ങളും വെസ്റ്റ് ഹാമിന് കടുത്തതാണ്. അടുത്ത കളിയിൽ എവർട്ടണെ എവേ മത്സരത്തിൽ നേരിടുന്ന വെസ്റ്റ് ഹാമിന് അതിന് പിറകെ വരുന്നത് ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ആണ്.