ചെൽസിയുടെ ഈ സൈനിംഗിലെ വലിയ സൈനിംഗുകളിൽ ഒന്നായിരുന്നു ടിമോ വെർണർ. ചെൽസിയിൽ എത്തി ഇതുവരെ എട്ടു ഗോളുകൾ വെർണർ നേടി എങ്കിലും അവസാന കുറച്ച് കളികളിൽ ആയി വെർണറിന് ഗോൾ വല കണ്ടെത്താൻ ആകുന്നില്ല. അവസാന എട്ടു സ്റ്റാർട്ടിൽ ഒരിക്കൽ പോലും വെർണർ ചെൽസിക്കായി ഗോൾ അടിച്ചില്ല. കഴിഞ്ഞ സീസണിൽ ലൈപ്സിഗിനൊപ്പം ഗോളടിച്ച് കൂട്ടിയ താരമാണ് വെർണർ.
എന്നാൽ വെർണറിന്റെ ഫോമിനെ ഓർത്ത് ആശങ്ക ഇല്ല എന്ന് ലമ്പാർഡ് പറഞ്ഞു. വെർണർ നല്ല പൊസിഷനുകളിൽ എത്തുന്നുണ്ട്. നിർഭാഗ്യം കൊണ്ടാണ് ഗോളുകൾ വരാത്തത്. ഒരു ഗോൾ വെർണർ സ്കോർ ചെയ്താൽ പിന്നെ തുടരെ തുടരെ ഗോളുകൾ കാണാൻ ആകും എന്നും ചെൽസി പരിശീലകൻ പറഞ്ഞു. ടാമി അബ്രഹാമും ജിറൂദും വെർണറിനെ പോലുള്ള അറ്റാക്കിങ് താരങ്ങൾ അല്ല എന്നും എല്ലാവരും വ്യത്യസ്ത ശൈലിയിൽ ഉള്ളവർ ആണെന്നും ലമ്പാർഡ് പറഞ്ഞു. ഇന്നലെ അബ്രഹാമിന്റെ ഇരട്ട ഗോളുകൾ ആയിരുന്നു ചെൽസിക്ക് വിജയം നൽകിയത്.