പരിക്ക് മാറി ഡെംബലെ എത്തി, അടുത്ത ആഴ്ച ബാഴ്സക്ക് ആയി ഇറങ്ങും

20201222 135742

ബാഴ്സലോണ താരം ഡെംബലെ പരിക്ക് മാറി പെട്ടെന്ന് തന്നെ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഹാംസ്ട്രിങ് ഇഞ്ച്വറി ഏറ്റ ഡെംബലെ ഇന്നലെ മുതൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. താരം മാച്ച് സ്ക്വാഡിൽ എത്തുന്നതിന് അടുത്ത് എത്തിയതായി പരിശീലകൻ കോമാൻ പറഞ്ഞു‌. ഇന്ന് നടക്കുന്ന വല്ലഡോയിഡിന് എതിരായ മത്സരത്തിൽ ഡെംബലെ ഉണ്ടാകില്ല. എന്നാൽ അതു കഴിഞ്ഞ് വരുന്ന ഐബറിന് എതിരായ മത്സരത്തിൽ ഡെംബലെ ഇറങ്ങും.

ഈ സീസണിൽ കളത്തിൽ ഇറങ്ങിയപ്പോൾ ഒക്കെ ഗംഭീര പ്രകടനം നടത്താൻ ഡെംബലെയ്ക്ക് ആയിരുന്നു. പക്ഷെ ഇടയ്ക്ക് ഇടെ താരത്തെ പരിക്ക് പിടികൂടുകയാണ്‌.

Previous article“വെർണറിന്റെ ഫോമിനെ ഓർത്ത് ആശങ്ക ഇല്ല” – ലമ്പാർഡ്
Next articleസർ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്ററിൽ കളിക്കാൻ താൻ തയ്യാറായിരുന്നു എന്ന് ലെവൻഡോസ്കി