മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനും നിലവിലെ ഫുട്ബോൾ പണ്ഡിതനുമായ ഗാരി നെവിൽ ജനുവരിയിൽ ഓൾഡ് ട്രാഫോഡിൽ എത്തിയതിന് ശേഷം വൗട്ട് വെഗോർസ്റ്റിന്റെ ടീമിലെ സ്വാധീനത്തെക്കുറിച്ച് സംസാരിച്ചു. ക്ലബ്ബിനായി ഗോളുകൾ സ്കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടെങ്കിലും, ടീമിന്റെ സമീപകാല വിജയങ്ങളിൽ ഡച്ച് സ്ട്രൈക്കറുടെ വർക്ക്റേറ്റ് നിർണായകമാണെന്ന് നെവിൽ വിശ്വസിക്കുന്നു.
“വൗട്ട് വെഗോർസ്റ്റിന് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ഫോർവേഡ് അല്ലെങ്കിൽ നമ്പർ 10 ആവാനുള്ള നിലവാരം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, അദ്ദേഹമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ചെയ്യുന്നത് ഇത്ര ഭംഗിയായി ചെയുമെന്ന് ഞാൻ കരുതുന്നിക്ക. വേനൽക്കാലം വരെ അവന് ഈ ടീമിൽ സ്ഥാനം ഉണ്ട്.” നെവിൽ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായാണ് വെഘോർസ്റ്റിനെ ജനുവരിയിൽ കൊണ്ടുവന്നത്. വെഗോർസ്റ്റിന്റെ വർക്ക് റേറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൂടുതൽ അപകടകാരികൾ ആക്കുന്നു എന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സഹ താരങ്ങൾക്ക് വലിയ സഹായമാണെന്നും നെവിൽ വിലയിരുത്തുന്നു.