വാട്ഫോർഡിനെ വീഴ്ത്തി വെസ്റ്റ് ഹാം പ്രീമിയർ ലീഗ് ടോപ്പ് ഫോറിൽ

പ്രീമിയർ ലീഗിൽ ആദ്യ നാലിലേക്ക് തിരിച്ചു വന്നു വെസ്റ്റ് ഹാം യുണൈറ്റഡ്. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന റോയ് ഹഡ്സന്റെ വാട്ഫോർഡിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് വെസ്റ്റ് ഹാം വീഴ്‌ത്തിയത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വെസ്റ്റ് ഹാമിനു വലിയ ആധിപത്യം ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യ പകുതിയിൽ വെസ്റ്റ് ഹാമിനോട് ഗോൾ വഴങ്ങാതെ നിൽക്കാൻ വാട്ഫോർഡിനു ആയി.

എന്നാൽ രണ്ടാം പകുതിയിൽ മാനുവൽ ലാൻസിനിയുടെ പാസ് സ്വീകരിച്ചു ജെറോഡ് ബോവൻ ബോക്സിനു പുറത്ത് നിന്ന് 68 മിനിറ്റിൽ അടിച്ച ഷോട്ട് വാട്ഫോർഡ് പ്രതിരോധത്തിൽ തട്ടി ഗോൾ ആവുക ആയിരുന്നു. ഈ ഗോളിന് മറുപടി നൽകാൻ വാട്ഫോർഡിനു ആയില്ല. ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തള്ളി ഡേവിഡ് മോയസിന്റെ ടീം ആദ്യ നാലിൽ തിരിച്ചെത്തി. അതേസമയം പരാജയത്തോടെ വാട്ഫോർഡ് അവസാന മൂന്നാം സ്ഥാനത്തേക്ക് വീണു.