ജയം തുടർന്ന് ജോസെയുടെ റോമ

20211004 003713

സീരി എയിൽ ജോസെ മൗറീനോയുടെ റോമ വിജയം തുടരുന്നു. ഇന്ന് എമ്പോളിയെ ആണ് അവർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു റോമയുടെ വിജയം. ആദ്യ പകുതിയിൽ 42ആം മിനുട്ടിൽ പെലഗ്രിനി ആണ് റോമക്ക് ലീഡ് നൽകിയത്. മികിതര്യൻ ആയിരുന്നു ഗോൾ ഒരുക്കിയത്. രണ്ടാം പകുതിയുടെ 48 മിനുട്ടിൽ മികിതര്യൻ ഗോൾ നേടിക്കൊണ്ട് വിജയം ഉറപ്പിക്കുകയും ചെയ്തു.

ഈ ജയത്തോടെ റോമ 15 പോയിന്റുമായി ലീഗിൽ നാലാമത് നിൽക്കുകയാണ്.

Previous articleഏഴിൽ ഏഴു വിജയം, നാപോളിയുടെ ഇറ്റലിയിലെ മുന്നേറ്റം തുടരുന്നു
Next articleവാറ്റ്ഫോർഡിനെ പരിശീലിപ്പിക്കാൻ ലെസ്റ്ററിന് കിരീടം നേടിക്കൊടുത്ത റനിയേരി എത്തുന്നു