ബാക്കിയുള്ള പ്രീമിയർ ലീഗ് മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താനുള്ള ലീഗ് അധികൃതരുടെ നീക്കങ്ങൾ കൂടുതൽ തിരിച്ചടികൾ നേരിടുന്നു. പുതുതായി വാറ്റ്ഫോർഡ് കൂടെ ഇത്തരം നീക്കങ്ങളെ എതിർക്കും എന്ന് അറിയിച്ചിരിക്കുകയാണ്. നേരത്തെ ആസ്റ്റൺ വില്ല, ബ്രൈറ്റൺ എന്നീ ക്ലബുകളും നിഷ്പക്ഷ വേദിയിൽ കളിക്കില്ല എന്ന് അറിയിച്ചിരുന്നു. നാളെ ലീഗ് ക്ലബുകളുടെ മീറ്റിംഗ് നടക്കാൻ ഇരിക്കെ ആണ് പ്രതിഷേധം ശക്തമാകുന്നത്.
നാളെ നടക്കുന്ന വോട്ടെടുപ്പിൽ 20 ടീമുകളിൽ 14 ടീമുകൾ എങ്കിലും അംഗീകരിച്ചാൽ മാത്രമെ ഈ തീരുമാനം നടക്കുകയുള്ളൂ. സ്റ്റേഡിയത്തിൽ ആളില്ലാതെ കളിക്കാൻ ഒരു മടിയുമില്ലാതെ തങ്ങൾ സമ്മതിച്ചു. എന്നാൽ താരങ്ങൾ സ്വന്തം സ്റ്റേഡിയമായ വികരേജ് റോഡ് വിട്ട് വേറെ എവിടെയെങ്കിലും കളിക്കണം എന്ന് പറഞ്ഞാൽ അത് നടക്കില്ല എന്നും താരങ്ങൾക്കും അത് പ്രയാസമായിരിക്കും എന്നും വാറ്റ്ഫോർഡ് ചെയർമാൻ സ്കോട് ഡക്സ്ബറി പറഞ്ഞു.