“സീസൺ അവസാനിക്കും വരെ കളിക്കാൻ ആകുമെന്ന് പ്രതീക്ഷ”

- Advertisement -

ലോൺ കാലാവധി ജൂൺ 30ആം തീയതിയേക്ക് അവസാനിക്കും എന്നത് കൊണ്ട് സീസൺ പൂർത്തിയാക്കാൻ കഴിയില്ല എന്ന് പേടി തനിക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഇഗാളൊ. സീസൺ പൂർത്തിയാക്കാൻ ആകും എന്ന് തന്നെയാണ് പ്രതീക്ഷ. കരാറിനെ കുറിച്ച് ആലോചിച്ച് ഇപ്പോൾ പേടിക്കുന്നില്ല എന്നും ഇഗാളോ പറഞ്ഞു.

ഇഗാളോയുടെ ലോൺ കാലാവധി ഈ സീസൺ അവസാനിക്കുന്നത് വരെ നീട്ടണമെന്ന് അപേക്ഷിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നുണ്ട്. ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവ ആണ് ഇഗാളോയുമായി സ്ഥിര കരാറിൽ ഉള്ള ക്ലബ്. ചൈനീസ് ലീഗ് ആരംഭിക്കാൻ ശ്രമിക്കുന്നത് കൊണ്ട് ലോൺ കാലാവധി നീട്ടാൻ അവർ തയ്യാറായേക്കില്ല എന്നാണ് വാർത്തകൾ. അങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ വൻ തുക നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇഗാളോയെ വാങ്ങേണ്ടി വരും.

താൻ ലോണിൽ ആയതു കൊണ്ട് തന്നെ ഈ കാലയളവിൽ കളിയില്ലാത്തത് തനിക്ക് വലിയ നഷ്ടമാണ് എന്ന് ഇഗാളോ പറഞ്ഞു. പക്ഷെ ഇത് ലോകത്ത് പലതാരങ്ങളും അനുഭവിക്കുന്ന കാര്യമാണെന്നും ഇഗാളോ പറഞ്ഞു.

Advertisement