വാറ്റ്ഫോർഡിന് പുതിയ പരിശീലകൻ

വാറ്റ്ഫോർഡ് റോബ് എഡ്വേർഡ്സിനെ അവരുടെ പുതിയ പരിശീലകനായി നിയമിച്ചു. നിലവിലെ സീസൺ അവസാനിച്ചതിന് ശേഷം ആകും പുതിയ ഹെഡ് കോച്ചായി റോബ് എഡ്വേർഡ്‌സ് ചുമതല ഏൽക്കുക. ഫോറസ്റ്റ് ഗ്രീൻ റോവേഴ്‌സ നിന്നാണ് റോബ് വാറ്റ്ഫോർഡിലേക്ക് എത്തുന്നത്.

2021-ൽ ഫോറസ്റ്റ് ഗ്രീൻ റോവേഴ്‌സിൽ ഹെഡ് കോച്ചായി ചേർന്ന റോബ് അവിടെ ആകർഷകമായ ഫുട്‌ബോൾ കളിപ്പിക്കുകയും ബെറ്റ് ലീഗ് രണ്ട് കിരീടം നേടാൻ ക്ലബിനെ പ്രാപ്തരാക്കുകയും ചെയ്തിരുന്നു. ലീഗ് ടു മാനേജർ ഓഫ് ദി സീസൺ അവാർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനും ബ്ലാക്ക്‌പൂളിനും ആയി കളിച്ചിട്ടുള്ള മുൻ താരം ആണ് റോബ് എഡ്വേർഡ്സ്. വോൾവ്സ് അക്കാദമിയിൽ അണ്ടർ 18, അണ്ടർ 23 ടീമുകളെ നയിച്ചു കൊണ്ടാണ് അദ്ദേഹം പരിശീലക കരിയർ ആരംഭിച്ചത്.