ആറു മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം വാറ്റ്ഫോർഡ് വിജയവഴിയിൽ തിരിച്ചെത്തി. ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ കാർഡിഫ് സിറ്റിയെ ആണ് വാറ്റ്ഫോർഡ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വാറ്റ്ഫോർഡ് വിജയിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമായി മുൻ ബാഴ്സലോണ താരം ഡെയ്ലഫെയു ആണ് ഇൻ വാറ്റ്ഫോർഡിന്റെ കളിയിലെ താരമായത്.
ആദ്യ പകുതിയിൽ ഡെലഫെയു ആണ് വാറ്റ്ഫോർഡിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ഹൊയെബാസിന്റെ ഗോളിന് വഴി ഒരുക്കാനും ഡെലഫെയുവിനായി. യുവതാരം ക്യുന ആണ് വാറ്റ്ഫോർഡിന്റെ മൂന്നാം ഗോൾ നേടിയത്. ഈ ഗോളോടെ വാറ്റ്ഫോർഡിനായി പ്രീമിയർ ലീഗ് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ക്യുന മാറി. 19 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം.
കളി 3-0ന് 80മിനുട്ട് വരെ മുന്നിട്ട് നിൽക്കുകയായിരുന വാറ്റ്ഫോർഡ് പിന്നീട് കാർഡിഫിനെ കളിയിലേക്ക് തിരിച്ചുകൊണ്ടു വന്നു. 80ആം മിനുട്ടിൽ ഹൊയിലെറ്റും 83ആം മിനുട്ടിൽ റീഡും കാർഡിഫിഹായി ഗോൾ നേടി കളി 3-2 എന്നാക്കി. കളി കൈവിട്ടു പോകുമെന്ന് കരുതിയെങ്കിലും വാറ്റ്ഫോർഡ് പൊരുതി നിന്ന് മൂന്ന് പോയന്റ് സ്വന്തമാക്കി. ലീഗിൽ ഒമ്പതാം സ്ഥാനത്താണ് വാറ്റ്ഫോർഡ് ഇപ്പോൾ ഉള്ളത്.